120 പൊതി ബ്രൗണ്‍ ഷുഗര്‍ പിടികൂടി
BY fousiya sidheek14 May 2017 5:11 AM GMT
fousiya sidheek14 May 2017 5:11 AM GMT
മൂവാറ്റുപുഴ: ഇതര സംസ്ഥാനക്കാര്‍ക്കിടയിലും വിദ്യാര്‍ഥികള്‍ക്കിടയിലും വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന 120 പൊതി ബ്രൗണ്‍ ഷുഗറുമായി പശ്ചിമബംഗാള്‍ സ്വദേശി പിടിയില്‍. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ഫോടിക് ഷെയ്ക് ആണ് കാവുങ്കരയില്നിന്നും പിടിയിലായത്. മൂവാറ്റുപുഴ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ പി കെ രഘുവിന്റെ നേതൃത്വത്തില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. മൂവാറ്റുപുഴ ജുഡീഷ്യല്‍ ഒന്നാംക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്് ചെയ്തു. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ പി കെ ചിദംബരന്, പ്രിവന്റീവ് ഓഫിസര്‍ പി കെ സുരേന്ദ്രന്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ഇബ്രാഹിം റാവുത്തര്‍, വി എസ് ഹരിദാസ്, പി ബി ലിബു, കെ എ റസാഖ്, ഡ്രൈവര്‍ മോഹനന് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT