120ഓളം യുവതികളെ ബലാല്‍സംഗം ചെയ്ത ആള്‍ദൈവം അറസ്റ്റില്‍


ഫത്തേബാദ്: ഹരിയാനയില്‍ 120ഓളം സ്ത്രീകളെ ബലാല്‍സംഗത്തിനിരയാക്കിയ സ്വയം പ്രഖ്യാപിത ആള്‍ദൈവം അറസ്റ്റില്‍. ബാബ അമര്‍പുരി (60) ആണ് അറസ്റ്റിലായത്. സ്ത്രീകള്‍ക്ക് മയക്കുമരുന്ന് നല്‍കിയശേഷമായിരുന്നു പീഡനം.

ബില്ലു എന്ന വിളിപ്പേരില്‍  അറിയപ്പെട്ടിരുന്ന ഇയാള്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന ദൃശ്യം ക്യാമറയില്‍ പകര്‍ത്തിയിരുന്നു.  അതുപയോഗിച്ച് ബ്ലാക്‌മെയില്‍ ചെയ്തായിരുന്നു തുടര്‍ന്നുള്ള പീഡനം. ഇയാളുടെ താമസസ്ഥലത്ത് പൊലിസ് നടത്തിയ പരിശോധനയില്‍ നിരവധി നിരവധി വീഡിയോ ക്ലിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയിലെല്ലാം വെവ്വേറെ സ്ത്രീകളാണെന്നാണ് വിവരം.

പീഡന കേസില്‍ അടുത്ത കാലത്ത് അറസ്റ്റിലായ മൂന്നാമത്തെ ആള്‍ദൈവമാണ് ബാബ അമര്‍പുരി. 16 കാരിയെ പീഡിപ്പിച്ച കേസില്‍ ആശാറാം ബാപ്പുവിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ആശ്രമത്തിലെ രണ്ടു അന്തേവാസികളെ പീഡിപ്പിച്ചതിന് ആള്‍ദൈവം ഗുര്‍മീത് റാം റഹിമിനെ കോടതി 20 വര്‍ഷം തടവിനാണ് ശിക്ഷിച്ചത്. പലപ്പോഴും ആശ്രമത്തിലെ ശിഷ്യകളെയും മറ്റുമാണ് ഇവര്‍ പീഡനത്തിനിരയാക്കുന്നത്.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top