ക്ഷേത്രത്തിലെ ബലൂണ്‍ പൊട്ടിച്ച ദലിത് ബാലനെ തല്ലിക്കൊന്നു

ലക്‌നോ: ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തില്‍ അലങ്കരിച്ച ബലൂണ്‍ പൊട്ടിച്ചതിന് 12കാരനായ ദലിത് ബാലനെ അഞ്ച് പേര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. അലിഗഡിലെ നദ്രോയിലാണ് യുവാക്കളുടെ മര്‍ദ്ദനമേറ്റ് കുട്ടി കൊല്ലപ്പെട്ടത്. ജന്മാഷ്ടമി ആഘോഷങ്ങളോടനുബന്ധിച്ചായിരുന്നു ക്ഷേത്രം ബലൂണുകള്‍ കൊണ്ട് അലങ്കരിച്ചത്.കുട്ടി തൊട്ടയുടനെ ബലൂണില്‍ പൊട്ടിപ്പോയി. ഇതോടെ ക്ഷേത്രത്തിലുള്ളവര്‍ ഇറങ്ങി വന്ന് കുട്ടിയെ മര്‍ദിക്കാന്‍ തുടങ്ങി. മര്‍ദന വിവരം അറിഞ്ഞ് അമ്മ എത്തിയപ്പോഴേക്കും കുട്ടി അവശനിലയിലായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top