മുംബൈ ട്രെയിന്‍സ്‌ഫോടനം; 12 പേര്‍ കുറ്റക്കാര്‍, ഒരാളെ കുറ്റവിമുക്തനാക്കി

മുംബൈ ട്രെയിന്‍സ്‌ഫോടനം; 12 പേര്‍ കുറ്റക്കാര്‍, ഒരാളെ കുറ്റവിമുക്തനാക്കി
X
.

mumbai train blast 2006.

മുംബൈ: മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസില്‍ 12 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഒരാളെ മക്കോക്ക കോടതി കുറ്റവിമുക്തനാക്കി.

ഫൈസല്‍ ഷെയ്ഖ്,ആസിഫ് ഖാന്‍ ബഷീര്‍ഖാന്‍  എന്ന ജുനൈദ്,അന്‍സാരി,സൊഹാലി ഷെയ്ഖ്,സമീര്‍ ഷെയ്ഖ്,റസാഖ്,അബു ഉമേദ്,മുഹമ്മദ് അലി,മജീദ് മുഹമ്മദ് ഷാഫി,സാജിദ് ,കമല്‍ അന്‍സാരി,ഇഹ്തീഷാം സിദ്ധീഖി,ഷെയ്ഖ്,സമീര്‍ ഷെയ്ഖ്,മുസമ്മില്‍ ഷെയ്ഖ്,ഡോ.തന്‍വീര്‍ അന്‍സാരി,നവീദ് ഹുസൈന്‍,  തുടങ്ങിയവരെയാണ് കുറ്റക്കാരാണെന്ന് വിധിച്ചിരിക്കുന്നത്.

എട്ടാംപ്രതിയായ വാഹിദിനെ കോടതി കുറ്റവിമുക്തനാക്കിയിട്ടുണ്ട്. സെപ്തംബര്‍ 14നാണ് ശിക്ഷ പ്രഖ്യാപിക്കുക.മകോക്ക പ്രത്യേകകോടതി  ജഡ്ജി വൈ.ഡി ഷിന്റെയാണ് വിധിപ്രഖ്യാപിച്ചത്.2006 ജൂലൈ 11 നാണ് കേസിനാസ്പദമായ സംഭവം.

മുംബൈ വെസ്റ്റേണ്‍ ലൈനിലെ   ട്രെയിനുകളില്‍ ഏഴ് സ്‌ഫോടനങ്ങള്‍ നടത്തിയെന്നാണ് കേസ്.സ്‌ഫോടനത്തില്‍ 188 പേര്‍ കൊല്ലപ്പെടുകയും 829 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.2008ല്‍ സുപ്രിം കോടതി നിര്‍ദേശപ്രകാരം വിചാരണ നിര്‍ത്തിവെച്ച കേസില്‍ 2010ല്‍ പുനരാരംഭിക്കുകയായിരുന്നു. പോലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 192 സാക്ഷികളാണ് ഉണ്ടായിരുന്നത്.
എസ്ബി
Next Story

RELATED STORIES

Share it