12 രൂപക്ക് വിമാനത്തില്‍ പറക്കാം... കിടിലന്‍ ഓഫറുമായി സ്‌പൈസ്‌ജെറ്റ്ന്യൂഡല്‍ഹി: 12ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി യാത്രക്കാര്‍ക്കായ് കിടിലന്‍ ഓഫറുമായി സ്‌പൈസ്‌ജെറ്റ്. വെറും 12 രൂപ നിരക്കില്‍ വിമാനയാത്രയാണ് സ്‌പൈസ്‌ജെറ്റ്  യാത്രക്കാര്‍ക്കായ് ഒരുക്കിയിരിക്കുന്നത്. ടാക്‌സോ സര്‍ചാര്‍ജോ ഈ നിരക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മെയ് 23 മുതല്‍ 28 വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ ലഭ്യമാകുക. ഈ ദിവസത്തിനുള്ളില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ജൂണ്‍ 26 വരെ 12 രൂപ നിരക്കില്‍ വിമാനത്തില്‍ യാത്രചെയ്യാം.
വിമാനത്തില്‍ യാത്രചെയ്യാനാഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് അവരുടെ ആഗ്രഹം സാധ്യമാക്കാന്‍ ഒരു അവസരം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരമൊരു ഓഫര്‍ ഏര്‍പ്പെടുത്തിയതെന്ന് സ്‌പൈസ്‌ജെറ്റ് അധികൃതര്‍ അറിയിച്ചു.

RELATED STORIES

Share it
Top