12 പേര്‍ക്ക് നിപ്പ സ്ഥിരീകരിച്ചു;ഇന്ന് മരിച്ച രണ്ട് പേരും നിപ്പ ബാധിതര്‍കോഴിക്കോട്:കോഴിക്കോട് 12 പേര്‍ക്ക് നിപ്പ വൈറസ് സ്ഥിരീകരിച്ചു.ഇതില്‍ പത്ത് പേര്‍ മരിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. 18 പേരുടെ രക്ത സാമ്പിളുകളാണ് ലാബിലേക്ക് അയച്ചത്. ഇതില്‍ 12 പേര്‍ക്ക് നിപ്പ ബാധിച്ചിട്ടുണ്ട്. ഇന്ന് മരിച്ച രാജന്‍,അശോകന്‍ എന്നിവര്‍ക്കു നിപ്പ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം മരിച്ച നേഴ്‌സ് ലിനിക്കും നിപ്പ വൈറസ് ബാധയുണ്ടായിരുന്നു.മലപ്പുറത്ത് രണ്ട് പേര്‍ നിപ്പ ബാധിച്ച് ചികിത്സയിലാണ്.
മരിച്ചവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കില്ല. വൈദ്യുത ശ്മശാനത്തില്‍ സംസ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top