12 പേരടങ്ങുന്ന ഹിറ്റ് ലിസ്റ്റ് സേന പുറത്തുവിട്ടുന്യൂഡല്‍ഹി: കശ്മീരില്‍ സംഘര്‍ഷത്തിനു നേതൃത്വം നല്‍കുന്നതെന്ന് കരുതുന്ന 12 പിടികിട്ടാപ്പുള്ളികളുടെ പട്ടിക സൈന്യം പുറത്തുവിട്ടു. ലശ്കറെ ത്വയ്യിബ നേതാവ് അബൂ ദുജാന, ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് റിയാസ് നൈക്കോ എന്ന സുബൈര്‍, സാക്കിര്‍ റഷീദ് എന്നിവരുള്‍പ്പെടെ 12 പേരുടെ വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. അവന്തിപൂരിലെ ടോക്കൂണ്‍ സ്വദേശിയായ റിയാസ് നായിക് എന്ന സുബൈറാണ് ഹിസ്ബുല്‍ മുജാഹിദീന്റെ അടുത്ത കമാന്‍ഡറെന്നാണ് കരുതുന്നത്. ബുര്‍ഹാന്‍ വാനിയെപ്പോലെ ഇയാളും സാങ്കേതിക വിദഗ്ധനും സാമൂഹികമാധ്യമത്തില്‍ സജീവവുമാണ്.അല്‍താഫ് (ഹിസ്ബുല്‍ മുജാഹിദീന്‍), ബഷീര്‍ എ എച്ച് വാനി (ലശ്കറെ ത്വയ്യിബ അനന്ത്‌നാഗ് ജില്ലാ കമാന്‍ഡര്‍), അബൂ ദുജ്‌ന അഥവാ ഹാഫിസ് (ലശ്കറെ ത്വയ്യിബ ദക്ഷിണ കശ്മീര്‍ ഡിവിഷനല്‍ കമാന്‍ഡര്‍), അബൂ ഹമാസ് (ജയ്‌ഷെ മുഹമ്മദ്, ഡിവിഷനല്‍ കമാന്‍ഡര്‍), മൊഹദ് യാസിന്‍ ലാട്ടൂ അഥവാ മന്‍സൂര്‍ (ഹിസ്ബുല്‍ ബദ്ഗാം ജില്ലാ കമാന്‍ഡര്‍), ജുനൈദ് എ എച്ച് മാട്ടൂ (ലശ്കര്‍ ജില്ലാ കമാന്‍ഡര്‍), സദ്ദാം പഡ്‌വാര്‍ അഥവാ സഈദ് (ഹിസ്ബുല്‍ മുജാഹിദീന്‍ ഷോപിയാന്‍ ജില്ലാ കമാന്‍ഡര്‍), ഷൗക്കത്ത് എ എച്ച് താക്ക് അഥവാ ഹൗസിഫ (ലശ്കറെ ത്വയ്യിബ പല്‍വാമ ജില്ലാ കമാന്‍ഡര്‍), വസീം എ എച്ച് അഥവാ ഉസാമ (ലശ്കറെ ത്വയ്യിബ ഷോപിയാന്‍ ജില്ലാ കമാന്‍ഡര്‍), സീനത്ത് ഉല്‍ ഇസ്‌ലാം അഥവാ അല്‍ക്കാമ (ലശ്കറെ ത്വയ്യിബ) എന്നിവരാണ് ഹിറ്റ് ലിസ്റ്റിലുള്ള മറ്റുള്ളവര്‍.

RELATED STORIES

Share it
Top