12 കുട്ടികളും കോച്ചും ഗുഹയ്ക്കുള്ളില്‍; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ ചിയാങ് റായ് പ്രവിശ്യയില്‍ വെള്ളം കയറിയ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ 12 കുട്ടികളെയും കോച്ചിനെയും കണ്ടെത്താനുള്ള ശ്രമം തുടരുന്നു. എന്നാല്‍ മഴ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായി അധികൃതര്‍ അറിയിച്ചു.
നാലു ദിവസം മുമ്പാണു കുട്ടികള്‍ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയത്്. ശനിയാഴ്ച വൈകീട്ട് ഫുട്‌ബോള്‍ പരിശീലനത്തിനു പോയ കുട്ടികളും കോച്ചും ഗുഹയ്ക്കുള്ളില്‍ കയറിയ ശേഷം കനത്ത മഴ തുടങ്ങിയതിനെ തുടര്‍ന്നാണ് ഇവിടെ അകപ്പെട്ടുപോയത്. ഗുഹയില്‍  വെള്ളം വറ്റിക്കാനുള്ള ശ്രമം ശക്തമായ മഴയെ തുടര്‍ന്നു പരാജയപ്പെടുകയായിരുന്നു. മണ്ണും ചളിയും അടിഞ്ഞതു കാരണം ഗുഹാമുഖത്തു കൂടെ ഉള്ളിലേക്കു പ്രവേശിക്കാന്‍ കഴിയാത്തതിനാല്‍ മറ്റൊരു വഴി ഉണ്ടാക്കാനുള്ള ശ്രമത്തിലാണു രക്ഷാപ്രവര്‍ത്തകര്‍. ശനിയാഴ്ച മുതല്‍ സംഘവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല.

RELATED STORIES

Share it
Top