Flash News

12 സംസ്ഥാനങ്ങള്‍ കൊടുങ്കാറ്റ് ഭീതിയില്‍

12 സംസ്ഥാനങ്ങള്‍ കൊടുങ്കാറ്റ് ഭീതിയില്‍
X
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ഭീതി പടര്‍ത്തിയ പൊടിക്കാറ്റും കൊടുങ്കാറ്റും കൂടുതല്‍ കിഴക്ക് ഭാഗത്തേക്ക് നീങ്ങുന്നതായി ദേശീയ കാലവാസ്ഥാ വകുപ്പ്. മണിക്കൂറില്‍ 70 കിലോമീറ്റര്‍വരെ വേഗത കൈവരിക്കാവുന്ന ചീറിയടിക്കുന്ന കൊടുങ്കാറ്റ് ഇന്ന് ഉത്തരാഖണ്ഡിനെയും രാജ്യത്തിന്റെ മറ്റു കിഴക്കന്‍ ഭാഗങ്ങളെയും വിഴുങ്ങിയേക്കും.



ഹിമാചല്‍ പ്രദേശിന്റെ ഭാഗങ്ങള്‍,  കിഴക്കന്‍ രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ കൊടുങ്കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് പറയുന്നു. പശ്ചിമ ബംഗാളിലും മിസോറാം ഒഴിച്ചുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സമാനമായ കാലാവസ്ഥ അനുഭവപ്പെടും. ഇന്ന് 12 സംസ്ഥാനങ്ങളെ കാറ്റ് ബാധിക്കുമെന്നാണു പ്രവചനം.
Next Story

RELATED STORIES

Share it