Flash News

12 വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണം:കേന്ദ്രം സുപ്രിംകോടതിയില്‍

12 വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണം:കേന്ദ്രം സുപ്രിംകോടതിയില്‍
X
ന്യൂഡല്‍ഹി: 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍. ഇതിനായി പോക്‌സോ നിയമത്തില്‍ ഭേദഗതി നടത്തണമെന്നും കേന്ദ്രം സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.



കഠ് വ, ഉന്നാവോ കേസുകള്‍ ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നീക്കം. നിലവിലെ പോസ്‌കോ നിയമപ്രകാരം വധശിക്ഷ നല്‍കാന്‍ കഴിയില്ല. അതുകൊണ്ട് വധശിക്ഷ നല്‍കാനാകുംവിധം നിയമത്തില്‍ ഭേദഗതി വരുത്താനാണ് കേന്ദ്രം നീക്കം നടത്തുന്നത്. നേരത്തെ 12 വയസില്‍ താഴെയുളള കുട്ടികളെ ബലാത്സംഗം ചെയ്യുന്ന കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കാനാവും വിധം നിയമഭേദഗതിക്ക് രാജസ്ഥാന്‍, ഹരിയാന, മധ്യപ്രദേശ്, അരുണാചല്‍ പ്രദേശ് നിയമസഭകള്‍ അംഗീകാരം നല്‍കിയിരുന്നു.
12 വയസില്‍ താഴെയുളള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനാവും വിധം നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് അടുത്തിടെ കേന്ദ്ര വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി മേനക ഗാന്ധിയും ആവശ്യപ്പെട്ടിരുന്നു. കഠ് വ, ഉന്നാവോ സംഭവങ്ങള്‍ രാജ്യത്ത് വലിയ പ്രതിഷേധത്തിനിടയാക്കിയതോടെയാണ് നിയമത്തില്‍ അടിയന്തരമായി ഭേദഗതി വരുത്താന്‍ കേന്ദ്രം ശ്രമിക്കുന്നത്.
Next Story

RELATED STORIES

Share it