12കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവിനെ റിമാന്‍ഡ് ചെയ്തു

മാള: 12കാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പോലിസ് ഓടിച്ചിട്ടു പിടികൂടി. മാള പള്ളിപ്പുറം താണിക്കാട് മംഗലപ്പറമ്പില്‍ രതീഷ് (34) ആണ് പിടിയിലായത്.
കഴിഞ്ഞ 27നാണ് കേസിനാസ്പദമായ സംഭവം. 12കാരിയായ പെണ്‍കുട്ടിയെ രാത്രിയില്‍ വീട്ടിലെത്തി പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. വീട്ടുകാര്‍ ഉണര്‍ന്നതോടെ ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 12.30ഓടെ പോലിസെത്തിയപ്പോള്‍ രതീഷ് വീട്ടില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. പോലിസ് സാഹസികമായി പിന്തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ഇയാള്‍ ആത്മഹത്യാശ്രമവും നടത്തി. രതീഷ് ലഹരിവസ്തുക്കള്‍ക്ക് അടിമയാണെന്നു പോലിസ് പറഞ്ഞു. ഇയാള്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ചാലക്കുടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top