110 പൊതി കഞ്ചാവുമായി യുവാവ് പിടിയില്‍

കണ്ണനല്ലൂര്‍: കണ്ണനല്ലൂര്‍ ശ്രീമംഗലത്ത് മഹാദേവി ക്ഷേത്രത്തിന് സമീപത്ത്‌നിന്ന് 110 പൊതി കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി.
തൃക്കോവില്‍വട്ടം മുഖത്തല ലക്ഷ്മികേഹനം വീട്ടില്‍ കെവിനെ (23)യാണ് കൊല്ലം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടറും സംഘവും ചേര്‍ന്ന് പിടികൂടിയത്.ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവിരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന കൊട്ടിയത്തുള്ള ഒരു സ്വകാര്യ ലോഡ്ജില്‍ നിന്നും ക്വട്ടേഷന്‍ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന വടിവാള്‍, എസ് കത്തി, ചെയിന്‍, സ്പ്രിങ് ടൈപ്പ് കത്തി, കഞ്ചാവ്, പതിനായിരം രൂപ എന്നിവ കണ്ടെടുത്തു. ഇയാള്‍ക്കെതിരേ ആയുധ നിയമമനുസരിച്ച് കൊട്ടിയം പോലിസ് കേസ് എടുത്തു.
പ്രതിയുടെ സുഹൃത്തും സഹതാമസക്കാരനുമായ കൊറ്റങ്കര ഡീസന്റ് ജങ്ഷന്‍ ചൈതന്യയില്‍ ആനന്ദ് എക്‌സൈസ് സംഘം എത്തുന്നതിന് മുമ്പ് രക്ഷപ്പെട്ടു.
എക്‌സൈസ് ഇയാളെയും പ്രതിചേര്‍ക്കുകയും ഇയാളെ പറ്റി അന്വേഷണം നടത്തി വരികയാണ്. ഈ പ്രതികള്‍ നിരവധി ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളതായി സംശയിക്കുന്നതായി എക്‌സൈസ് അറിയിച്ചു.
തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് വാങ്ങി ലോഡ്ജില്‍ എത്തിച്ചു ചെറുപൊതികളാക്കി കച്ചവടം ചെയ്തു വരികയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

RELATED STORIES

Share it
Top