110 കേന്ദ്രങ്ങളില്‍ ഇന്ന് ശുഹൈബ് ഫണ്ട് ശേഖരണം

കണ്ണൂര്‍: ജില്ലയിലെ 110 കേന്ദ്രങ്ങളില്‍ ഇന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ശുഹൈബ് കുടുംബസഹായ ഫണ്ട് ശേഖരിക്കും. രാവിലെ 10 മുതല്‍ പ്രധാന നേതാക്കളുടെ സാന്നിധ്യത്തില്‍ വിവിധ സ്‌ക്വാഡുകളായി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങും. മുതിര്‍ന്ന നേതാക്കളും, എംപിമാരും, എംഎല്‍എമാരും ഫണ്ട് ശേഖരണത്തിന് നേതൃത്വം നല്‍കും.
നേതാക്കള്‍ പങ്കെടുക്കുന്ന സ്ഥലങ്ങള്‍: രമേശ് ചെന്നിത്തല (കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണര്‍), മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി (മട്ടന്നൂര്‍ ടൗണ്‍), എം എം ഹസന്‍ (കണ്ണൂര്‍സിറ്റി), വി എം സുധീരന്‍ (തലശ്ശേരി), എം കെ രാഘവന്‍ എംപി (തളിപ്പറമ്പ്), കൊടിക്കുന്നില്‍ സുരേഷ് എംപി (പഴയങ്ങാടി), ബെന്നി ബെഹ്‌നാന്‍ (പയ്യന്നൂര്‍), എം ഐ ഷാനവാസ് എംപി, എ പി അബ്ദുല്ലക്കുട്ടി (കണ്ണൂര്‍ മാര്‍ക്കറ്റ് റോഡ്), ഷാനിമോള്‍ ഉസ്മാന്‍  (പുതിയതെരു), കെ സി ജോസഫ് (ശ്രീകണ്ഠപുരം), സണ്ണി ജോസഫ് (പേരാവൂര്‍), തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (ഇരിട്ടി), അടൂര്‍ പ്രകാശ് (കൂത്തുപറമ്പ്), കെ എസ് ശബരീനാഥ് (പാനൂര്‍), എം വിന്‍സന്റ് (ന്യൂമാഹി), പി സി വിഷ്ണുനാഥ് (ചക്കരക്കല്‍), റോജി എം ജോണ്‍ (ആലക്കോട്).

RELATED STORIES

Share it
Top