11 മലയാളികളുമായി പ്രീ സീസണിനൊരുങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ്കൊച്ചി: ഈ മാസം 24 മുതല്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന ലാലിഗ വേള്‍ഡ്  പ്രീ സീസണ്‍ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്കുള്ള  31 അംഗ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിനെ  പ്രഖ്യാപിച്ചു. 11 മലയാളി താരങ്ങള്‍ അടങ്ങിയ ടീമില്‍ ആറു വിദേശ താരങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടീമില്‍ പുതുതായി എത്തിയ ഫ്രഞ്ച് പ്രതിരോധ താരം സിറില്‍ കാലി, സ്‌ട്രൈക്കര്‍ സ്ലാവിസ സ്റ്റൊജാനോവിച്ച്, സ്ലൊവേനിയന്‍ സ്‌ട്രൈക്കര്‍ പൊപ്ലാനിക് എന്നിവര്‍ക്കൊപ്പം ബ്ലാസ്റ്റേഴ്‌സ് ടീമില്‍ നിലനിര്‍ത്തിയ കിസിറ്റോ, ലാകിച് പെസിച്, പെകൂസണ്‍ എന്നിവരാണ് വിദേശ താരങ്ങള്‍. സന്ദേശ് ജിങ്കന്‍, ഹോളിചരണ്‍ നര്‍സാരി തുടങ്ങിയവരും ടീമിലുണ്ട്. ധീരജ് സിങ് അടക്കം ടീമിലെ മൂന്ന് ഗോള്‍കീപ്പര്‍മാരും ഇന്ത്യക്കാരാണ്.  ഐഎസ്എല്‍ പരിചയ സമ്പന്നരായ സി കെ വിനീത്, അനസ് എടത്തൊടിക, എം പി സക്കീര്‍, പ്രശാന്ത് മോഹന്‍, സഹല്‍ അബ്ദുല്‍ സമദ്, അബ്ദുല്‍ ഹക്കു എന്നിവര്‍ക്കൊപ്പം, അഫ്ദാല്‍, എം എസ് ജിതിന്‍, എം എസ് സുജിത് , ഋഷിദത്ത്, ജിഷ്ണു എന്നിവരാണ് 31 അംഗ സ്‌ക്വാഡില്‍ ഇടം നേടിയ മലയാളി താരങ്ങള്‍.  നിലവില്‍ അഹമ്മദാബാദില്‍ പരിശീലനത്തിലാണ് ടീം.

RELATED STORIES

Share it
Top