11 കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ ഒളിപ്പിച്ച നിലയില്‍

ഡെട്രോയ്റ്റ്: യുഎസില്‍ കെട്ടിടത്തിന്റെ മുകളില്‍ 11 കുഞ്ഞുങ്ങളുടെ മൃതദേഹം പെട്ടിയിലാക്കി ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. മിഷിഗണിലെ ഡെട്രോയിറ്റിലാണ് സംഭവം. അജ്ഞാത സന്ദേശത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുമ്പ് മോര്‍ച്ചറിയായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ഒരു പെട്ടിക്കുള്ളില്‍ അടച്ച നിലയിലാണ് ഒമ്പതു കുഞ്ഞുങ്ങളുടെ മൃതദേഹം. ഇതു പൂര്‍ണമായി അഴുകിയ നിലയിലാണ്. മറ്റ് രണ്ടു കുഞ്ഞുങ്ങള്‍ ശവപ്പെട്ടിയിലായിട്ടാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലിസ് അറിയിച്ചു. കുഞ്ഞുങ്ങളുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.

RELATED STORIES

Share it
Top