thiruvananthapuram local

11നു താലൂക്കില്‍ ഹര്‍ത്താല്‍

നെയ്യാറ്റിന്‍കര:  നിര്‍ദിഷ്ട നെയ്യാറ്റിന്‍കര റവന്യു ഡിവിഷന്‍ മടക്കിക്കിട്ടാനുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് 11നു താലൂക്കില്‍ പകല്‍ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ആവശ്യം അംഗീകരിക്കും വരെ പ്രക്ഷോഭം തുടരാനാണു കോണ്‍ഗ്രസ് തീരുമാനം. ഒരു ഹര്‍ത്താലില്‍ ഒതുങ്ങുതല്ല സമരമെന്നും ജനങ്ങളെ വഞ്ചിച്ചു സര്‍ക്കാര്‍ എടുത്ത തീരുമാനം തിരുത്തുംവരെ സമരത്തിന്റെ രൂപത്തിലും ഭാവത്തിലും മാറ്റംവരുത്തി അതു തുടരുമെന്നും പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുന്ന ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനലും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സോളമന്‍ അലക്‌സും എം.വിന്‍സന്റ് എംഎല്‍എയും ആര്‍.സെല്‍വരാജും അറിയിച്ചു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു നടപ്പാക്കാനുള്ള നടപടികള്‍ തുടങ്ങിയപ്പോഴേക്കും കടന്നുവന്ന തിരഞ്ഞെടുപ്പ് പ്രഖ്യാപനമാണു തുടര്‍ നടപടികള്‍ക്കു തടസ്സമായത്. റവന്യു ഡിവിഷന്‍ തുടങ്ങുന്നതിന് ഇവിടെ പുതുതായി നിര്‍മിച്ച റവന്യു ടവറില്‍ അതിനുവേണ്ട സ്ഥലവും സൗകര്യവും വരെ കണ്ടെത്തിയിരുന്നു. തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ ഭരണമാറ്റത്തില്‍ എല്ലാം തകിടം മറിഞ്ഞു. റവന്യു വകുപ്പ് ഭരിക്കുന്ന സിപിഐയുടെ അംഗം നെടുമങ്ങാട് നിന്നു വിജയിച്ചപ്പോള്‍ അതേവരെ ചിത്രത്തിലില്ലായിരുന്ന നെടുമങ്ങാടിനായി റവന്യു ഡിവിഷന്‍. ഒരു കാരണവശാലും ഇത് അംഗീകരിക്കാന്‍ അനുവദിക്കില്ലെന്നു യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സോളമന്‍ അലക്‌സ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it