1000 രൂപക്ക് ഇന്റര്‍നെറ്റും ചാനലുകളും ഫോണും- കോംബോ ഓഫറുമായി ജിയോന്യൂഡല്‍ഹി :  പ്രതിമാസം 1000 രൂപക്ക് 100 mbps ബ്രോഡ് ബാന്‍ഡ്, ചാനലുകള്‍, വോയ്‌സ് കാള്‍ എന്നീ സേവനങ്ങള്‍ ഒരുമിച്ച് നല്‍കുന്ന പദ്ധതിയുമായി റിലയന്‍സ് ജിയോ ഇന്‍ഫോകോം. ഈ വര്‍ഷമവസാനത്തോടെ ഈ സേവനം ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ  ട്രയല്‍ ഓഫര്‍ തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ 4500 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കുമ്പോള്‍ അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് സൗകര്യം ജിയോ നല്‍കുന്നുണ്ട്്.
ഇന്റര്‍നെറ്റ് ടെലിഫോണ്‍ അനുവദിക്കുന്നതിന് ഈയിടെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ VOIP സംവിധാനത്തിലാണ്  വോയ്‌സ്‌കോള്‍ നല്‍കാന്‍ ജിയോ തയ്യാറെടുക്കുന്നത്്.
ജിയോ ടി വി ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ ടി വി ചാനലുകള്‍ ലഭ്യമാകും. ഏഴു ദിവസം മുമ്പുള്ള ടി വി പരിപാടികള്‍ വരെ ഇതില്‍ കാണാന്‍ കഴിയും.

RELATED STORIES

Share it
Top