1000 കോടിയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ഥം 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം 24ന് റിസര്‍വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫിസില്‍ ഇകുബേര്‍ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പര്‍: എസ്എസ്1/296/2018) വിശദാംശങ്ങള്‍ക്കും ധനവകുപ്പിന്റെ വെബ്‌സൈറ്റ് (ംംം.ളശിമിരല.സലൃമഹമ.ഴീ്.ശി) സന്ദര്‍ശിക്കാവുന്നതാണ്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വാര്‍ത്തകള്‍ക്കിടയിലാണ് കടപ്പത്രം പുറപ്പെടുവിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം.

RELATED STORIES

Share it
Top