100 ജയങ്ങള്‍ നേടുന്ന ആദ്യ ഐപിഎല്‍ ടീമായി മുംബൈ ഇന്ത്യന്‍സ്മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍പ്പിച്ച് ഒന്നാമനായി പ്ലേ ഓഫില്‍ കടന്ന മുംബൈ ഇന്ത്യന്‍സ് ടീമിന് പുതിയ റെക്കോഡ്. ട്വന്റിയില്‍ 100 ജയങ്ങള്‍ നേടുന്ന ആദ്യ ടീമെന്ന റെക്കോഡാണ് രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ് നേടിയെടുത്തത്. ഐപിഎല്ലിലെ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 9 റണ്‍സിനായിരുന്നു മുംബൈയുടെ 100ാമത്തെ വിജയം.2011 ല്‍ ചാംപ്യന്‍സ് ലീഗ് കിരീടം നേടിയതാണ് മുംബൈയുടെ ആദ്യത്തെ പ്രധാന നേട്ടം. പിന്നീട് 2013 ല്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ഐപിഎല്‍ ജേതാക്കളായി. വീണ്ടും ഒരിക്കല്‍ക്കൂടി ചാംപ്യന്‍സ് ലീഗ് കിരീടം. 2105ല്‍ വീണ്ടും ഐപിഎല്‍ കിരീടം. 2017 സീസണില്‍ 14കളികളില്‍ 10 വിജയങ്ങളുമായി പ്ലേ ഓഫിന് യോഗ്യത നേടിക്കഴിഞ്ഞു മുംബൈ.

RELATED STORIES

Share it
Top