10 വിധികര്‍ത്താക്കള്‍ പിന്‍വാങ്ങി

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ നിന്ന് 10 വിധികര്‍ത്താക്കള്‍ പിന്‍വാങ്ങി. നൃത്ത ഇനങ്ങളിലെ വിധികര്‍ത്താക്കളാണു പിന്‍വാങ്ങിയത്. അഴിമതി നടന്നെന്ന് ഉറപ്പാക്കുന്നതാണ് ഇപ്പോഴത്തെ പിന്മാറ്റമെന്നു സൂചനയുണ്ട്. വിജിലന്‍സ് സംവിധാനം ശക്തമാക്കിയതിനാലാണു പിന്മാറ്റമെന്ന് ഡിപിഐ മോഹന്‍കുമാര്‍ പറഞ്ഞു. കണ്ണൂരിലേതിനേക്കാള്‍ ശക്തമായ സംവിധാനമായിരിക്കും തൃശൂരിലെന്നും ഡിപിഐ വിശദമാക്കി.
വിജിലന്‍സ് സംവിധാനം ഏര്‍പ്പെടുത്തിയത് സുതാര്യതയ്ക്കു വേണ്ടിയാണെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ് പറഞ്ഞു. പ്രതിഷേധത്തിന്റെ പേരില്‍ സംവിധാനം ഒഴിവാക്കില്ല. കലോല്‍സവം മികച്ച രീതിയില്‍ നടക്കുമെന്നും ആരെങ്കിലും തെറ്റു ചെയ്താല്‍ കര്‍ശന നടപടിയെടുക്കുമെന്നും വിദ്യാഭ്യാസമന്ത്രി കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top