10 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്മഞ്ചേരി നഗരസഭ കൗണ്‍സിലര്‍ അറസ്റ്റില്‍

മഞ്ചേരി: 10 വയസുകാരിയെ പീഡനത്തിരയാക്കിയ കേസില്‍ പ്രതിയായ ലീഗ് കൗണ്‍സിലര്‍ കാളിയാര്‍തൊടി കുട്ടന്‍(60)നെ പോലിസ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐ റിയാസ് ചാക്കീരിയും സംഘവും നടത്തിയ പരിശോധനയില്‍ ഗൂഡല്ലൂരിലെ സ്വകര്യ ലോഡ്ജില്‍ വെച്ചാണ് കൗണ്‍സിലറെ അറസ്റ്റു ചെയ്തത്.
കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ 12-ാം വാര്‍ഡായ മംഗലശേരിയിലെ കൗണ്‍സിലര്‍ കുട്ടന്‍ ഒളിവിലായിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലിസ് സംഘം പ്രതിയിലേക്കെത്തിയത്. മഞ്ചേരി സ്റ്റേഷനിലെത്തിച്ച പ്രതിയെ ഇന്ന് വൈദ്യ പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.
അമ്മ ഒപ്പമില്ലാത്ത കുട്ടി മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് താമസം. മുത്തശ്ശി ജോലിക്കുപോകുന്ന സമയംനോക്കിയാണ് ബന്ധുവായ കുട്ടിയെ ടിവി കാണാനെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തിയശേഷം പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ പലപ്പോഴായി കുട്ടന്‍ കുട്ടിയെ നിരന്തരം പീഡിപ്പിക്കുകായിരുന്നുവെന്നാണ് പരാതി. സ്‌കൂള്‍ അധ്യാപകരോടാണ് വിവരം ആദ്യം അറിയിച്ചത്.
പിന്നീട് ചൈല്‍ഡ്‌ലൈന്‍ ഇടപെട്ട് പോലിസില്‍ പരാതി നല്‍കുകയായിരുന്നു. പോക്‌സോ നിയമപ്രകാരം മഞ്ചേരി പൊലിസ് പ്രതിക്കെതിരെ കേസെടുത്തിരുന്നുവെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. പ്രതിയുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം കനക്കുന്നതിനിടെ സിഐ എന്‍ ബി ഷൈജുവിന്റെ നേതൃത്വത്തില്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നതിനിടെ  അന്വേഷണ ഉദ്യോഗസ്ഥനായ സിഐയുടെ നിര്‍ദേശ പ്രകാരം എസ്‌ഐയും അന്വേഷണ സംഘാംഗങ്ങളായ ഉണ്ണികൃഷ്ണന്‍ മാരാത്ത്, ടി ശ്രീകുമാര്‍ എന്നിവര്‍ ഗൂഡല്ലൂരിലെത്തിയത്.
കേസില്‍ പ്രതിയായ ലീഗ് കൗണ്‍സിലര്‍ കാളിയാര്‍തൊടി കുട്ടനോട് രാജി ആവശ്യപ്പെടില്ലെന്ന്  മഞ്ചേരി നഗരസഭ ഭരണ സമിതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.  പ്രതിചേര്‍ക്കപ്പെട്ടന്ന പേരില്‍ ജനപ്രതിനിധികള്‍ രാജിവെക്കേണ്ടതില്ല എന്ന നിലപാടാണ് ഭരണ സമിതി സ്വീകരിച്ചത്. അതേ സമയം എന്നാല്‍ ആരോപണവിധേയനായ കൗണ്‍സിലറുടെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കുംവരെ നഗരസഭാ കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുപ്പിക്കില്ലന്നും നഗരസഭ ഭരണസമിതി നേതാക്കള്‍ തീരുമാനമെടുത്തിട്ടുണ്ട്. കാളിയാര്‍ത്തൊടി കുട്ടനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മഞ്ചേരി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷം പ്രതിഷേധിക്കുകയും ഇറങ്ങിപോവുകയും ചെയ്തിരുന്നു.

RELATED STORIES

Share it
Top