10 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്: പ്രതിക്ക് കഠിന തടവും പിഴയുംകൊച്ചി: പത്ത് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. എറണാകുളം പുതുവൈപ്പിന്‍ സൗത്ത് മാലിപ്പുറം പുളിക്കത്തറ വീട്ടില്‍ പി എം സുമേഷിനെയാണ് (33) എറണാകുളം അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ ടി നിസാര്‍ അഹമ്മദ് ശിക്ഷിച്ചത്. 2014 ഏപ്രില്‍ 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഞാറക്കല്‍ പോലിസാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയത്. വിവിധ വകുപ്പുകളിലായി 10 വര്‍ഷം കഠിന തടവാണ് വിധിച്ചതെങ്കിലും ശിക്ഷ ഒരുമിച്ച് അഞ്ച് വര്‍ഷം അനുഭവിച്ചാല്‍ മതിയാവും.

RELATED STORIES

Share it
Top