10 വയസ്സുകാരനെ മാരകമായി പൊള്ളലേല്‍പ്പിച്ചു; മാതാവിനെതിരേ കേസ്

പയ്യന്നൂര്‍: 50 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മാതാവ് 10 വയസ്സുകാരനെ ദേഹമാസകലം പൊള്ളലേല്‍പ്പിച്ചു. മാതമംഗലം കുറ്റൂരിലാണ് സംഭവം. കൈയിലും കാലിലും പുറത്തുമാണ് മാരകമായി പൊള്ളലേല്‍പ്പിച്ചത്. വ്രണങ്ങള്‍ ബാധിച്ചിട്ടുണ്ട്. ചികില്‍സയും നല്‍കിയിരുന്നില്ല. കുട്ടിയുടെ അമ്മൂമ്മ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
സ്ഥിരമായി ചോദിച്ചിട്ടും തരാത്തതിനാലാണ് പണമെടുത്തതെന്നും തുടര്‍ന്ന്, മാതാവ് ചട്ടുകം പഴുപ്പിച്ച് പൊള്ളിക്കുകയായിരുന്നുവെന്നും കുട്ടി പറഞ്ഞു. കുട്ടിയുടെ അച്ഛന്‍ നേരത്തേ മരിച്ചിരുന്നു. ഇതിന് മുമ്പും അമ്മ ക്രൂരമായി മര്‍ദിച്ചിട്ടുണ്ടെന്നു കുട്ടി പോലിസിനോട് പറഞ്ഞു. മാതമംഗലം സി പി നാരായണന്‍ സ്മാരക ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്. പെരിങ്ങോം പോലിസ് ചൈല്‍ഡ് ലൈനും അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ കുട്ടിയുടെ മാതാവിനെതിരേ പെരിങ്ങോം പോലിസ് കേസെടുത്തു. അമ്മൂമ്മയുടെ സംരക്ഷണത്തിലാണ് കുട്ടി ഇപ്പോള്‍ കഴിയുന്നത്.

RELATED STORIES

Share it
Top