10 രൂപ നോട്ട് ഇനി പുതിയ രൂപത്തില്‍

മുംബൈ: പുതിയ പത്തുരൂപയുടെ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കും. മഹാത്മാഗാന്ധി സീരീസില്‍പെട്ട പത്തു രൂപയുടെ 100 കോടി നോട്ടുകളുടെ അച്ചടി പൂര്‍ത്തിയായതായി ആര്‍ബിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു.



ചോക്കലേറ്റ് ബ്രൗണ്‍ കളറിലുള്ള നോട്ടാണ് പുറത്തിറക്കുന്നത്. നോട്ടില്‍ കൊണാര്‍ക് സൂര്യക്ഷേത്രത്തിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് പുതിയ ഡിസൈന്‍ സര്‍ക്കാര്‍ അംഗീകരിച്ചത്. 2005ലും പത്തുരൂപ നോട്ടിന്റെ ഡിസൈന്‍ മാറ്റിയിരുന്നു.

RELATED STORIES

Share it
Top