10 രൂപയുടെ കുപ്പിവെള്ളത്തിന് 40 രൂപ; നടപടിക്ക് ഉത്തരവ്
kasim kzm2018-07-30T08:58:05+05:30
തിരുവനന്തപുരം: 10 രൂപയുടെ കുപ്പിവെള്ളം 40 രൂപയ്ക്ക് വില്‍ക്കുന്ന സിനിമാ തിയേറ്ററിനെതിരേ പാക്ക്ഡ് കമ്മോഡിറ്റീസ് നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ േഭദഗതി പ്രകാരമുള്ള നടപടികള്‍ ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. കമ്മീഷന് ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ലീഗല്‍ മെട്രോളജി കണ്ട്രോളര്ക്കാണ് ഉത്തരവ് നല്‍കിയത്. നിയമവിരുദ്ധമായ ഇത്തരം പ്രവണതകള്‍ അനുവദിക്കരുതെന്നും കമ്മീഷന് ഉത്തരവില്‍ പറഞ്ഞു. കുപ്പിവെള്ളത്തിനു പുറത്ത് അച്ചടിച്ച എംആര്‍പി മാറ്റിയ ശേഷമാണ് തിയേറ്റര്‍ ഉടമ തോന്നിയ വിലയ്ക്ക് വില്പന നടത്തുന്നതെന്ന് പരാതിക്കാരനായ മനുഷ്യാവകാശ പ്രവര്ത്തകന് ഷഫിന്‍ കവടിയാര്‍ അറിയിച്ചു. കമ്മീഷന് ലീഗല്‍ മെട്രോളജി വകുപ്പില്‍ നിന്നു റിപോര്‍ട്ട് തേടിയിരുന്നു. 500 മില്ലി കുപ്പിവെള്ളം 40 രൂപയ്ക്കാണ് വില്‍ക്കുന്നതെന്ന് ലീഗല്‍ മെട്രോളജി കമ്മീഷനെ അറിയിച്ചു.