10 തസ്തികകളിലേക്ക് പിഎസ്‌സി വിജ്ഞാപനം ഉടന്‍തിരുവനന്തപുരം:  ഹാന്‍ടെക്‌സില്‍ എല്‍ഡി ക്ലാര്‍ക്ക്(ജനറല്‍, സൊസൈറ്റി കാറ്റഗറി) ഉള്‍പ്പെടെ 10 തസ്തികകളില്‍ വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കുമെന്ന് പിഎസ്‌സി. ഇന്നലെ ചേര്‍ന്ന പിഎസ്‌സി യോഗത്തിന്റേതാണ് തീരുമാനം. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ (ഇഎന്‍ടി),  മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ഓഡിയോളജിസ്റ്റ് ആന്റ് സ്പീച്ച് തെറാപ്പിസ്റ്റ്, പ്ലാന്റേഷന്‍ കോര്‍പറേഷനില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍), സാമൂഹികനീതി വകുപ്പില്‍ പ്രബേഷന്‍ ഓഫിസര്‍ ഗ്രേഡ്-2, മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡില്‍ ഡിസ്ട്രിക്റ്റ് എക്‌സിക്യൂട്ടീവ് ഓഫിസര്‍/ അഡീഷനല്‍ ഡിസ്ട്രിക്റ്റ് എക്‌സിക്യൂട്ടീവ് ഓഫിസര്‍, ആരോഗ്യ വകുപ്പില്‍ റഫ്രിജറേഷന്‍ മെക്കാനിക്ക് (എച്ച്ഇആര്‍), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ജൂനിയര്‍ ലാബ് അസിസ്റ്റന്റ്, വാട്ടര്‍ അതോറിറ്റിയില്‍ ഫിറ്റര്‍ എന്നീ തസ്തികകളുടെ വിജ്ഞാപനമാണ് പുറപ്പെടുവിക്കുക. ഇതുകൂടാതെ കോളജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ മാത്തമാറ്റിക്‌സ്,  കേരള സ്റ്റേറ്റ് ഇന്‍ഷുറന്‍സില്‍ സീനിയര്‍ സൂപ്രണ്ട്/ഇന്‍സ്‌പെക്ടര്‍/ഡെവലപ്‌മെന്റ് ഓഫിസര്‍/അക്കൗണ്ട്‌സ് ഓഫിസര്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി ടീച്ചര്‍ പൊളിറ്റിക്കല്‍ സയന്‍സ് എന്നീ തസ്തികകളില്‍ പട്ടികവര്‍ഗത്തിനായുള്ള പ്രത്യേക നിയമനത്തിനായുള്ള വിജ്ഞാപനവുമുണ്ടാവും.

RELATED STORIES

Share it
Top