Flash News

10 ആണവ റിയാക്ടറുകള്‍ക്ക് കേന്ദ്രാനുമതി



ന്യൂഡല്‍ഹി: പത്ത് ആണവ റിയാക്ടറുകള്‍ സ്വദേശീയമായി നിര്‍മിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഇന്ത്യയില്‍ തന്നെ ആണവോര്‍ജം ഉല്‍പാദിപ്പിക്കുന്നത് പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്രയും വലിയ പദ്ധതിക്ക് അനുമതി നല്‍കിയിരിക്കുന്നത്. 700 മെഗാവാട്ട് ശേഷിയുള്ള പത്ത് റിയാക്ടറുകളും വിജയകരമായാല്‍ ഇന്ത്യയുടെ ആണവോര്‍ജ വ്യവസായ മേഖലയ്ക്കിത് വലിയ പ്രചോദനമായിരിക്കും. അണുവോര്‍ജ വകുപ്പിനു കീഴില്‍ പ്രഷറൈസ്ഡ് ഹെവി വാട്ടര്‍ റിയാക്ടറുകളും വികസിപ്പിക്കും. ഇത്തരത്തില്‍ 7000 മെഗാവാട്ടിന്റെ ശേഷി കൂടി സ്വായത്തമാവുന്നതോടെ ശുദ്ധ ഊര്‍ജോല്‍പാദനത്തെ സഹായിക്കുമെന്ന് കേന്ദ്ര ഊര്‍ജ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. രാജസ്ഥാന്‍, മധ്യപ്രദേശ്, കര്‍ണാടക, ഹരിയാന എന്നിവിടങ്ങളിലായാണ് 10 ആണവ റിയാക്ടറുകള്‍ സ്ഥാപിക്കുന്നത്. ഈ പദ്ധതികളിലൂടെ 33,400ലധികം തൊഴിലവസരങ്ങളായിരിക്കും സൃഷ്ടിക്കപ്പെടുക. ഈ പദ്ധതികള്‍ ഇന്ത്യക്ക് സുസ്ഥിര വികസനത്തോടുള്ള പ്രതിബദ്ധതയുടെ തെളിവാണെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it