10ാംക്ലാസ് വിദ്യാര്‍ഥിയെ പോലിസ് മര്‍ദിച്ചതായി പരാതി

എടക്കര: വീടിന് സമീപത്തെ കടയില്‍ പശ വാങ്ങാന്‍ പോയ പത്താംക്ലാസ് വിദ്യാര്‍ഥിയെ പോലിസ് മര്‍ദിച്ചു.മര്‍ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തടയാന്‍ ശ്രമിച്ച നാല് പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. വഴിക്കടവ് പൂവത്തിപ്പൊയില്‍ ഹാജിയാര്‍ വീട്ടില മുഹമ്മദ് ജിഷാമി(15)നാണ് പരിക്കേറ്റത്. ജിഷാമിനെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ചതിന് പൂവത്തിപ്പൊയില്‍ സ്വദേശികളായ ഇല്ലിക്കല്‍ മുജീബ്34) ഹാരിസ് തറമണ്ണില്‍(22), ജയ്‌സല്‍ ചത്രക്കുന്നന്‍(22), ജിഹാദ് കുണ്ടുകൂളി(25) എന്നിവര്‍ക്കെതിരെയാണ് പോലിസ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജാമ്യത്തില്‍ വിട്ടു. വെള്ളിയാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം. മദ്യലഹരിയില്‍ പൂവത്തിപ്പൊയില്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ തമ്മില്‍ വെള്ളിയാഴ്ച അടിപിടി നടന്നിരുന്നു. ഈ സംഭവം അനേ്വഷിക്കാന്‍  എസ്‌ഐ എം അഭിലാഷും, മറ്റ് മൂന്ന് പോലിസുകാരും രാത്രി പൂവത്തിപ്പൊയിലില്‍ എത്തി. പോലിസ് എത്തിയപ്പോഴേക്കും അടിപിടി നടത്തിയവര്‍ മുങ്ങിയിരുന്നു. സ്ഥലത്തെത്തിയ പോലിസ് അടിപിടിക്ക് സാക്ഷികളായ നാല് പേരുടെ മൊബൈല്‍ ഫോണുകള്‍ വാങ്ങിയിരുന്നു. ഈ സമയത്താണ് സൂപ്പര്‍ ഗ്ലൂ വാങ്ങുന്നതിനായി ജിഷാം പിതാവിന്റെ ബൈക്കില്‍ അങ്ങാടിയിലെത്തിയത്.  പോലിസ് ജീപ്പ് കണ്ടതോടെ ഇയാള്‍ ബൈക്ക് മുന്നോട്ട് ഓടിച്ചുപോയി. പോലിസ് ജിഷാമിനെ പിന്‍തുടര്‍ന്ന് പിടികൂടുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ലൈസന്‍സ് ആവശ്യപ്പെട്ടപ്പോള്‍ ഇല്ലെന്ന് ജിഷാം പറഞ്ഞു. തുടര്‍ന്ന് ബൈക്കിന്റെ താക്കോല്‍ പോലിസ് ഊരിയെടുത്തു. തുടര്‍ന്നായിരുന്നു മര്‍ദനം. കൂട്ടത്തിലുണ്ടായിരുന്ന തണ്ടര്‍ബോള്‍ട്ട് സേനാംഗമാണ് തന്നെ കൂടുതല്‍ മര്‍ദ്ദിച്ചതെന്ന് ജിഷാം പറഞ്ഞു. വിദ്യാര്‍ഥിയെ മര്‍ദിക്കുന്നത് തടയാന്‍ നാട്ടുകാരില്‍ ചിലര്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് അടിപിടി നടത്തിവര്‍ക്കായി തിരച്ചില്‍ നടത്തി മടങ്ങി വരുമ്പോള്‍ പോലിസ് സംഘത്തെ നാട്ടുകാര്‍ തടഞ്ഞു. ഇത് നേരിയ സംഘര്‍ഷത്തിനിടയാക്കി. രാവിലെ മൊബൈല്‍ ഫോണ്‍ തിരികെ വാങ്ങാനെത്തിയ മുജീബ്, ഹാരിസ്, ജയ്‌സല്‍, ജിഹാദ് എന്നിവരെ പോലിസ് അറസ്റ്റ് ചെയ്യുകായിരുന്നു. പോലിസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ചായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. തണ്ടര്‍ബോള്‍ട്ട് സേനാംഗത്തിന്റെ മര്‍ദനത്തില്‍ ജിഷാമിന്റെ ഇരു ചെവികള്‍ക്കും, വലത് കൈമുട്ടിനും പരിക്കേറ്റു.

RELATED STORIES

Share it
Top