10കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

പാലക്കാട്: നഗരത്തിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്ന് 10 കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടി. പാലക്കാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡിലാണ് ആലുവ പുത്തന്‍കുരിശ് സ്വദേശി ചേനക്കോട്ടില്‍ വീട്ടില്‍ വിഷ്ണുവിനെ പിടികൂടിയത്.
ഇന്നലെ വൈകീട്ട് ആയിരുന്നു സംഭവം. ബംഗളൂരുവില്‍ നിന്നും എറണാകുളത്തേക്ക് കഞ്ചാവ് കടത്തുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്.വലിയ ട്രാവലിങ് ബാഗില്‍ 5 കിലോയുടെ രണ്ട് പാക്കറ്റുകളായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ 10 ലക്ഷം രൂപ വരെ വില വരും. ചോദ്യം ചെയ്യലില്‍ പ്രതി ഇതിനു മുമ്പും കഞ്ചാവ് കടത്തിയിട്ടുണ്ടന്നു പറഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്തു.
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രമേശ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം സുരേഷ്, പ്രിവന്റീവ് ഓഫിസര്‍മാരായ എം യൂനസ്, കെ എസ് സജിത്ത്, ജയപ്രകാശ്, പെരേര, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ രതീഷ്, സുനില്‍ കുമാര്‍, കണ്ണന്‍, ജോണ്‍സണ്‍, സദ്ദം ഹുസ്സൈന്‍, രാധാകൃഷ്ണന്‍, അജിത് കുമാര്‍ പ്രമോദ്,  വനിത ഓഫീസര്‍മാരായ സ്മിത, ഉഷ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

RELATED STORIES

Share it
Top