malappuram local

10ാം ക്ലാസ് വിജയിച്ചവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് നല്‍കുമെന്ന് വ്യാജവാര്‍ത്ത

പൊന്നാനി: പത്താം ക്ലാസ് വിജയിച്ചവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് നല്‍കുമെന്ന് വ്യാജ വാര്‍ത്ത പ്രചരിക്കുന്നു. പത്താം ക്ലാസ് പരീക്ഷയില്‍ 75 ശതാമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക്   കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പതിനായിരം രൂപയുടെ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ഫോറം അതാത് മുന്‍സിപ്പാലിറ്റി, പഞ്ചായത്തുകളില്‍ ലഭിക്കുമെന്നാണ് പ്രചരണം.
ഈ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ സൈബര്‍  പോലിസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ കുറെ ദിവസങ്ങളായി ഇത്തരം ഒരു വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
എന്നാല്‍ ഇത്തരത്തില്‍ ഒരു സ്‌കോളര്‍ഷിപ്പ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി ജീവനക്കാര്‍ പറയുന്നത്. ഇന്നലെ എസ്എസ്എല്‍സി ഫല പ്രഖ്യാപനം വന്നതോടെ നൂറുക്കണക്കിന് ആളുകളാണ് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നേരിട്ടും ഫോണിലും ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇത്തരം ആളുകളോടെ മറുപടി പറഞ്ഞ് മടുത്തിരിക്കുകയാണ് ഉദ്യോഗസ്ഥര്‍.

ഇത്തരം വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇത് ഷെയര്‍ ചെയ്യുന്നവരെ നിരീക്ഷിച്ച് വരികയാണെന്നും സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it