1.2 കിലോ സ്വര്‍ണവുമായി ജോലിക്കാര്‍ മുങ്ങി

ചേര്‍പ്പ്: 1.2 കിലോ സ്വര്‍ണവുമായി ബംഗാള്‍ സ്വദേശികളായ തൊഴിലാളികള്‍ മുങ്ങിയതായി പരാതി. പാറളം ഗ്രാമപ്പഞ്ചായത്തിലെ അമ്മാടത്തു സ്വര്‍ണപ്പണിശാലയില്‍ നിന്നു കട്ടിങിനായി കൊടുത്തയച്ച സ്വര്‍ണവുമായാണ് ബംഗാള്‍ ഹൗറ സ്വദേശികളായ അമീര്‍, അഫ്‌സല്‍ എന്നിവര്‍ നാടുവിട്ടത്. അമ്മാടത്തു സ്വര്‍ണപ്പണി നടത്തുന്ന കണ്ണത്തു വര്‍ഗീസിന്റെ മകന്‍ സാബു (42)വിന്റെ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. ചേര്‍പ്പ് സബ് ഇന്‍സ്‌പെക്ടര്‍ ഐ സി ചിത്തരഞ്ജന്റെ നേതൃത്വത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

RELATED STORIES

Share it
Top