1.2 കോടി രൂപയും സ്വര്‍ണവുമായി രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട്ട് വ ന്‍ കുഴല്‍പ്പണ-സ്വര്‍ണവേട്ട. 1.2 കോടി രൂപയും ഒന്നരക്കിലോ സ്വര്‍ണവുമായി രണ്ടുപേരെ സെന്‍ട്രല്‍ കസ്റ്റംസ് സംഘം അറസ്റ്റ് ചെയ്തു. കാസര്‍കോട് തളങ്കര സ്വദേശി ബഷീര്‍ കുന്നില്‍ (68), മഹാരാഷ്ട്ര സാഗ്ലി സ്വദേശി രാമചന്ദ്ര പാട്ടീല്‍ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയാണു സംഭവം.
സെന്‍ട്രല്‍ കസ്റ്റംസ് ഡിവിഷന്‍ സൂപ്രണ്ടിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തി ല്‍ കഴിഞ്ഞ ഒരാഴ്ചയായി ജില്ലയില്‍ പരിശോധന നടത്തി വരികയായിരുന്നു. മംഗളൂരു ഭാഗത്ത് നിന്ന് സ്വര്‍ണവുമായി വരികയായിരുന്ന ബഷീറിനെ അറസ്റ്റ് ചെയ്തതോടെയാണു സ്വര്‍ണ- കുഴല്‍പ്പണ വേട്ടയ്ക്കു വഴിയൊരുങ്ങിയത്. ബഷീറിനെ ചോദ്യംചെയ്തപ്പോള്‍ തായലങ്ങാടിയില്‍ പഴയ സ്വര്‍ണം ഉരുക്കുന്ന കടയില്‍ സ്വര്‍ണം കൊടുത്തതായി വിവരം ലഭിച്ചു. കസ്റ്റംസ് സംഘം ഇവിടെയെത്തി പരിശോധിച്ചപ്പോഴാണ് ഒന്നര ക്കിലോ സ്വര്‍ണം കണ്ടെത്തിയത്. ബഷീറിന്റെ കാര്‍ വീണ്ടും വിശദമായി പരിശോധിച്ചപ്പോഴാണ് 1.2 കോടി രൂപയുടെ കറന്‍സി പിടിച്ചെടുത്തത്.
ഗള്‍ഫില്‍ നിന്ന് അനധികൃതമായി കടത്തുന്ന സ്വര്‍ണം ഉരുക്കി ഉരുപ്പടിയാക്കുന്നത് രാമചന്ദ്ര പാട്ടീലാണെന്ന് കസ്റ്റംസ് ഡിവിഷനല്‍ സൂപ്രണ്ട് പി രാഘവ ന്‍ പറഞ്ഞു. കസ്റ്റംസ് കാസര്‍കോട് എക്‌സൈസ് സൂപ്രണ്ട് പി പി രാജീവ്, കണ്ണൂര്‍ ഡിവിഷനല്‍ സൂപ്രണ്ട് കെ സുധാകരന്‍, എക്‌സൈസ് ഓഫിസര്‍മാരായ ദേവന്ദ സക്കാവത്ത്, രോഹിത്ത് ശര്‍മ, കെ വി ആര്‍ പ്രമീദ്, സി വി ശശിധരന്‍, കെ ആനന്ദന്‍, കെ വി സജിത്ത് കുമാര്‍, വിശ്വനാഥന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Next Story

RELATED STORIES

Share it