കുമ്പസാരം നിരോധിക്കണമെന്നത് കേന്ദ്രസര്‍ക്കാറിന്റെ ഔദ്യോഗിക നിലപാടല്ലെന്ന് കണ്ണന്താനം
ajay G.A.G2018-07-27T15:52:58+05:30

ന്യൂഡല്‍ഹി : കുമ്പസാരം നിരോധിക്കണമെന്നത് കേന്ദ്രസര്‍ക്കാറിന്റെ ഔദ്യോഗിക നിലപാടല്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.
വിഷയത്തില്‍ വ്യക്തിപരമായ അഭിപ്രായമാണ് ദേശീയ വനിത കമ്മിഷന് അധ്യക്ഷ രേഖാ ശര്മയുടേതെന്നും കേന്ദ്ര സര്‍ക്കാരിന് ഈ നിലപാടുമായി ഒരു ബന്ധവും ഇല്ലെന്നും കണ്ണന്താനം പറഞ്ഞു. മതവിശ്വാസങ്ങളില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കലും ഇടപെടില്ലെന്നും കണ്ണന്താനം പറഞ്ഞു.
രേഖാ ശര്‍മയുടെ ശുപാര്‍ശ തള്ളിക്കളയണമെന്നു ദേശീയ ന്യൂനപക്ഷ കമ്മിഷന് ഉപാധ്യക്ഷന്‍ ജോര്‍ജ് കുര്യന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ടു.