ബിജെപി ത്രിപുര മുന്‍ അധ്യക്ഷന്‍ രാജിവച്ചു

അഗര്‍ത്തല: ബിജെപി മുന്‍ അധ്യക്ഷന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. ബിജെപിയുടെ ത്രിപുര ഘടകം മുന്‍ അധ്യക്ഷന്‍ റോണാജോയ് കുമാര്‍ ദേബ് ആണ് രാജിവച്ചത്. 2001മുതല്‍ അഞ്ചുവര്‍ഷം ബിജെപി അധ്യക്ഷനായിരുന്നു. രാജിക്കത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിപ്ലബ് കുമാര്‍ ദേബിന് കൈമാറി. ബാഗ്ബസ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ അനുവദിക്കാത്തതിനാലാണ് രാജിയെന്ന് കത്തില്‍ പറുന്നു.അതേസമയം, മത്സരിക്കാന്‍ സീറ്റ് കിട്ടാത്തതിന്റെ പേരില്‍ റോണാജോയ് രാജിവക്കാന്‍ പാടില്ലായിരുന്നുവെന്ന് ബിജെപി സംസ്ഥാന വക്താവ് മൃണാള്‍ കാന്തി ദേബ് പ്രതികരിച്ചു. രാജി ദൗര്‍ഭാഗ്യകരവും അപ്രതീക്ഷിതവുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
51 സീറ്റുകളിലേക്കാണ് ബിജെപി ജനവിധി തേടുന്നത്. സഖ്യകക്ഷിയായ ഗോത്രവര്‍ഗ പാര്‍ട്ടി ഐപിഎഫ്ടി ഒന്‍പത് സീറ്റുകളില്‍ മത്സരിക്കുന്നുണ്ട്.

RELATED STORIES

Share it
Top