്‌സ്പാനിഷ് വമ്പന്‍മാരുമായി ബ്ലാസ്‌റ്റേഴ്‌സ് കൊമ്പുകോര്‍ക്കും, മല്‍സരം കൊച്ചിയില്‍


കൊച്ചി: സ്പാനിഷ് സൂപ്പര്‍ ക്ലബ്ബായ ജിറോണയുമായി സൗഹൃദ ഫുട്‌ബോള്‍ കളിക്കാനൊരുങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ്. ജൂലൈയില്‍ കൊച്ചിയില്‍വച്ച് മല്‍സരം നടക്കുമെന്നാണ് റിപോര്‍ട്ടുകളുള്ളത്. സ്‌പോര്‍ട്‌സ് വെബ്‌സൈറ്റായ ഗോള്‍ ഡോട്ട് കോമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. അവസാന ഐഎസ്എല്‍ സീസണിലെ മോശം പ്രകടനത്തില്‍ നിന്ന് കരകയറാന്‍ ഇത്തവണ നേരത്തെ തന്നെ ബ്ലാസ്‌റ്റേഴ്‌സ് പരിശീലനം ആരംഭിച്ചിരുന്നു. അവസാന സീസണിലെ സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിനെ അട്ടിമറിച്ച കളിക്കരുത്തുള്ള ജിറോണയുമായി ബ്ലാസ്‌റ്റേഴ്‌സിന് കളിക്കാന്‍ സാധിച്ചാല്‍ അത് ടീമിന്റെ നിലവാരത്തിന് തന്നെ വന്‍ മാറ്റമുണ്ടാക്കുമെന്നുറപ്പ്. 2016ല്‍ഐഎസ്എല്‍ ക്ലബ്ബായ ഡല്‍ഹി ഡൈനാമോസ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ വെസ്റ്റ്‌ബ്രോംവിച്ച് ആല്‍ബിയനുമായി കളിച്ചിരുന്നു.

RELATED STORIES

Share it
Top