െ്രെഡവിങ് ടെസ്റ്റിനായി ഐലന്റില്‍ രണ്ട് ഏക്കര്‍ സ്ഥലം സജ്ജമാവുന്നുമട്ടാഞ്ചേരി: മട്ടാഞ്ചേരി ജോയിന്റ് ആര്‍ ടി ഓഫിസ് പരിധിയില്‍ െ്രെഡവിങ് ടെസ്റ്റിനും വാഹന ഫിറ്റ്‌നസ് പരിശോധനക്കും മറ്റുമായി രണ്ട് ഏക്കര്‍ സ്ഥലം സജ്ജമാകുന്നു. കൊച്ചി തുറമുഖ ട്രസ്റ്റിന്റെ അധീനതയിലുള്ള വില്ലിങ്ങ്ടന്‍ ഐലന്റ് വാക്ക് വേയുടെ എതിര്‍വശത്തുള്ള സ്ഥലമാണ് മോട്ടോര്‍ വാഹന വകുപ്പിന് നല്‍കിയിരിക്കുന്നത്.  നേരത്തേ ഫോര്‍ട്ട്‌കൊച്ചി വെളി മൈതാനിയിലായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ ടെസ്റ്റുകള്‍ നടന്നിരുന്നത്. അണ്ടര്‍ 17 ലോകകപ്പിന്റെ പരിശീലന വേദിയായി മൈതാനം തെരഞ്ഞെടുക്കപ്പെട്ടതോടെ ടെസ്റ്റുകള്‍ ഇവിടെ നിന്ന് മാറ്റേണ്ടതായി വന്നു. തുടര്‍ന്ന് വില്ലിങ്ങ്ടന്‍ ഐലന്റിലേക്ക് മാറ്റിയെങ്കിലും ഇവിടം വേണ്ടത്ര സജ്ജമല്ലാത്തതിനാല്‍ വെളിയിലെ തന്നെ ചെറിയ ഗ്രൗണ്ടിലാണ് ഇപ്പോള്‍ ടെസ്റ്റുകള്‍ നടത്തുന്നത്. സ്ഥലമുണ്ടെങ്കിലും ഇവിടെ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ അത് ഒരുക്കുന്നതിനുള്ള പ്രയത്‌നത്തിലാണ് അധികൃതര്‍.  അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ഇത് കഴിഞ്ഞാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ലഭ്യമാകും. 15 കോടി രൂപയാണ് കേന്ദ്രം അനുവദിക്കുക. ഇത് കൂടി ലഭ്യമായാല്‍ നല്ല നിലവാരത്തിലുള്ള െ്രെഡവിങ് ടെസ്റ്റ് കേന്ദ്രമായി ഇവിടം മാറ്റാന്‍ കഴിയും.

RELATED STORIES

Share it
Top