ഹൗസ് ബോട്ട് ഉടമകള്‍ക്കും ജീവനക്കാര്‍ക്കും ശാസ്ത്രീയ മാലിന്യ സംസ്‌കരണ പരിശീലനം

ആലപ്പുഴ: വേമ്പനാട് കായല്‍ ശുദ്ധീകരണത്തിന്റെ ഭാഗമായി പള്ളാത്തുരുത്തിയില്‍ ഹൗസ് ബോട്ട് ഉടമകള്‍ക്കും ജീവനക്കാര്‍ക്കുമായി ഉത്തരവാദിത്ത ടൂറിസം മിഷന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയമായി മാലിന്യ സംസ്‌കരണ വിഷയത്തില്‍  പരിശീലന പരിപാടി  സംഘടിപ്പിച്ചു. കേരള സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോഓഡിനേറ്റര്‍ കെ രൂപേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു.
കേരള ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ അഭിലാഷ് ടി ജി  അധ്യക്ഷത വഹിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷന്‍, ഹൗസ് ബോട്ട് ഉടമകളുടെ സംഘടനകള്‍, കെ ടി എം ഫൗണ്ടേഷന്‍ എന്നിവര്‍ ചേര്‍ന്നാണ് പള്ളാത്തുരുത്തിയില്‍ ശാസ്ത്രീയ മാലിന്യ നിര്‍മാര്‍ജനത്തിന് തുടക്കം കുറിച്ചത്. ഗ്രീന്‍ഫീല്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയിലെ ബിപിന്‍,അജിത് ക്ലാസ്സുകള്‍ നയിച്ചു. ഡിടിപിസി സെക്രട്ടറി മലിന്‍, ജില്ലാ കോഓഡിനേറ്റര്‍ ഹരീഷ്, കെടിഎം സൊസൈറ്റിയിലെ സന്ധ്യ ബാലകൃഷ്ണന്‍, വേണുഗോപാല്‍, വിജയപ്പന്‍, ജോസ് മാത്യു വടക്കേക്കളം സംസാരിച്ചു.

RELATED STORIES

Share it
Top