ഹ്രസ്വ ചലച്ചിത്രമേള: ഇറാനിയന്‍ വസന്തത്തില്‍ പൂത്തുലഞ്ഞ് രണ്ടാം ദിനം

തിരുവനന്തപുരം: അറേബ്യന്‍ ചെറുകഥകളുടെ ദൃശ്യസൗന്ദര്യമായി മേളയിലെത്തിയ ഇറാനിയന്‍ ഹ്രസ്വ ചിത്രങ്ങള്‍ക്ക് വന്‍തിരക്ക്. 11ാമത് രാജ്യാന്തര ഡോക്യൂമെന്ററി ഹ്രസ്വ ചലച്ചിത്രമേളയുടെ രണ്ടാംദിനത്തില്‍ വന്‍ പ്രേക്ഷക പ്രീതിയാണ് ഈ ചെറുചിത്രങ്ങള്‍ സ്വന്തമാക്കിയത്. ആനിമേഷന്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെ പേര്‍ഷ്യന്‍ ടെയില്‍സ് വിഭാഗത്തില്‍ 10 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. പ്രമുഖ ഡോക്യൂമെന്ററി സംവിധായിക ലതാമണിയുടെ സ്വത്വം തേടുന്ന ഹ്രസ്വചിത്രങ്ങളും പ്രേക്ഷക പ്രീതി നേടി. ബി ടി അനില്‍കുമാര്‍ രചിച്ച മിഡ്‌നൈറ്റ് റണ്‍, മിഥുന്‍ ചന്ദ്രന്റെ ഭൂമി, ജാസ്മിന്‍ കൗര്‍ റോയിയുടെ അമോലി ചിത്രങ്ങള്‍ക്ക് വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.

RELATED STORIES

Share it
Top