ഹ്യൂമന്‍ റൈറ്റ്‌സ് കോഴിക്കോട് മേഖലാ പരിശീലന ക്യാംപ് ഇന്ന് തുടങ്ങും

കാസര്‍കോട്: വരും തലമുറയ്ക്ക് ജലസുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും സര്‍ക്കാറുകളുടെ ബോധ്യപ്പെടുത്തുന്നതിനും ദേശീയ തലത്തില്‍ ഹ്യൂമണ്‍ റൈറ്റ്‌സ് പ്രോട്ടക്ഷന്‍ മിഷന്‍ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി നാളെയും മറ്റന്നാളുമായി കുമ്പള അനന്തപുരം അനന്തശ്രീ ഓഡിറ്റോറിയത്തില്‍ സംഘടനയുടെ കോഴിക്കോട് മേഖല നേതൃത്വ പരിശീലന ക്യാംപ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ ഗസ്റ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്തിന് സ്‌പെഷ്യല്‍ കണ്‍വന്‍ഷന്‍ സംഘടനയുടെ ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സെക്രട്ടറി ഇ മനീഷ് അധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് രണ്ടിന് പരിശീലന ക്യാംപ് ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു ഉദ്ഘാടനം ചെയ്യും. സബ് ജഡ്ജ് ഫിലിപ്പ് തോമസ് മുഖ്യാതിഥിയായിരിക്കും. ഉച്ചയ്ക്ക് ശേഷം വിവിധ വിഷയങ്ങളില്‍ പി സൂജല, പി കെ കുഞ്ഞിരാമന്‍ മാസ്റ്റര്‍, അഡ്വ.സി ഷുക്കൂര്‍ തുടങ്ങിയ പ്രഗല്‍ഭര്‍ ക്ലാസെടുക്കും.

RELATED STORIES

Share it
Top