ഹോസ്റ്റല്‍ വിട്ടത് വേണ്ടത്ര ചികില്‍സാ സൗകര്യം ലഭ്യമാക്കാത്തതിനാല്‍: ഷെമീന

കട്ടപ്പന: ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജില്‍ നിന്നും മടങ്ങിയത് വേണ്ടത്ര ചികിത്സ ലഭ്യമാക്കാത്തതിനാലെന്ന് കായിക താരം ഷെമീന. ഷെമീനയെ കോളജില്‍ നിന്നും പുറത്താക്കിയെന്ന് വീട്ടുകാരെ അറിയിച്ചു എന്ന വാദം തെറ്റാണ്. ടി സി തിരികെ ലഭിച്ചിട്ടില്ല. കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളില്‍ നിന്നും മികച്ച പരിശീലനം വാഗ്ദാനം ചെയ്താണ് അസംപ്ഷന്‍ കോളേജ് അധികൃതര്‍ തങ്ങളെ അവരുടെ ക്യാമ്പില്‍ പങ്കെടുപ്പിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചതിനാല്‍ തനിക്ക് വിശ്രമം ആവശ്യമായിരുന്നു. എന്നാല്‍ വേണ്ടത്ര വിശ്രമത്തിന് സമയം ലഭിച്ചില്ല. പെട്ടെന്നുള്ള കഠിന പരിശീലനം എന്നെ തളര്‍ത്തി. മഞ്ഞപ്പിത്തവും ശ്വാസം മുട്ടലും വര്‍ദ്ധിച്ചപ്പോള്‍ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാതെ ഹോസ്റ്റലില്‍ തടവിലാക്കുകയാണ് ചെയ്തത്.  വീട്ടിലേയ്ക്ക് വിളിക്കുവാന്‍ പോലും സമ്മതിച്ചില്ല. തുടര്‍ന്ന് കോളേജ് അധികൃതരുടെ കണ്ണ് വെട്ടിച്ച് ഹോസ്റ്റലില്‍ നിന്നും ഇറങ്ങി വരികയായിരുന്നു. വരുന്ന വഴി കായികാധ്യാപകനായ ജിമ്മി ജോസഫും രണ്ട് പുരുഷ കായിക താരങ്ങളും തന്നെ പിന്തുടര്‍ന്നു. പിന്നീട് ടി    സി ചോദിച്ച് ചെന്നപ്പോള്‍ കായികാധ്യാപകര്‍ തനിക്ക് തന്ന 50,000 രൂപ തിരികെ ചോദിച്ചു. 25000 രൂപ കൊടുത്തപ്പോള്‍ പ്ലസ്ടു, എസ്എസ്എല്‍സി ബുക്ക്് തിരികെ തന്നു. കോളജില്‍ റാഗിംഗ് നേരിടേണ്ടി വന്നതിനാലാണ് ഷാര്‍ളിന് ഹോസ്റ്റല്‍ വിടേണ്ടി വന്നത്.  റാഗിംഗുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് ഫലമുണ്ടായില്ല. സര്‍ട്ടിഫിക്കറ്റ് ചോദിച്ച് രണ്ട് തവണ കോളേജ് അധികൃതരുമായി ബന്ധപ്പെട്ടു. ഷെമീന പണം നല്‍കാനുള്ളതിനാല്‍ സര്‍ട്ടിഫിക്കറ്റ് തിരികെ നല്‍കാനാവില്ല എന്നായിരുന്നു കോളജ് അധികൃതര്‍ പറഞ്ഞത്. ഷാര്‍ളിന്റെ പ്ലസ്   ടു സര്‍ട്ടിഫിക്കറ്റും ദേശീയ സ്‌കൂള്‍ കോളേജ് മീറ്റുകളില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റുകളും കോളേജ് അധികൃതരുടെ കൈയ്യിലാണ്. ടി സി ലഭിച്ചാല്‍ കോതമംഗലം എം   എ കോളേജില്‍ ചേരുകയായിരുന്നു ലക്ഷ്യം. രേഖകള്‍ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ആറു മാസം കാത്തിരുന്നു. ശേഷം പെരുമ്പാവൂരിലെ സ്വകാര്യ കമ്പനിയില്‍ ജോലിയ്ക്ക് കയറി. മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ഷാര്‍ളിന്‍ എന്ന അഷ്‌കറിനെ വിവാഹം ചെയ്തത്.

RELATED STORIES

Share it
Top