ഹോസ്റ്റലില്‍ നാടോടി വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം

കണ്ണൂര്‍: കേന്ദ്രസര്‍ക്കാരിനു കീഴിലെ ഐസിഡിഎസ് നിയന്ത്രണത്തിലുള്ള ചാലാട്ട് പ്രവര്‍ത്തിക്കുന്ന ഡ്രീംസ് ഹോസ്റ്റലില്‍ നാടോടി വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം. ഇതേത്തുടര്‍ന്ന് ചാലാട് സര്‍ക്കാര്‍ യുപി സ്‌കൂളില്‍ ആറും മൂന്നും ക്ലാസുകളി ല്‍ പഠിക്കുന്ന സഹോദരങ്ങളായ കുട്ടികളുടെ പഠനം മുടങ്ങി. കഴിഞ്ഞ ശനിയാഴ്ചയാണു സംഭവം. കൂത്തുപറമ്പിനടുത്ത കുറ്റിക്കാട് വാടകയ്ക്ക് താമസിക്കുന്ന മണി-സുന്ദരി ദമ്പതികളുടെ മൂന്നാംക്ലാസില്‍ പഠിക്കുന്ന കുട്ടിക്കാണു മര്‍ദനമേറ്റത്. ചൂരലും വയറും ഉപയോഗിച്ചുള്ള മര്‍ദനത്തില്‍ പുറത്തും കഴുത്തിനുമടക്കം സാരമായി പരിക്കേറ്റു. അനുജനെ മര്‍ദിക്കുന്നതു കണ്ട മൂത്ത സഹോദരന്‍ പേടിച്ച് ഒരാഴ്ചയോളം ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.രക്ഷിതാക്കള്‍ എത്തിയപ്പോഴാണ് കുട്ടിയെ ജീവനക്കാര്‍ മര്‍ദിച്ച വിവരം അറിഞ്ഞത്. ചൈല്‍ഡ്‌ലൈന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ജെറിന്‍ പോളിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി വിവരങ്ങള്‍ തേടി. സംഭവത്തില്‍ നടപടി സ്വീകരിക്കുമെന്നും കോടതിക്ക് റിപോര്‍ട്ട് നല്‍കിയതായും ജെറിന്‍ പോള്‍ അറിയിച്ചു. കണ്ണൂ ര്‍ ടൗണ്‍ പോലിസും തുടര്‍നടപടികള്‍ സ്വീകരിച്ചു.

RELATED STORIES

Share it
Top