ഹോട്ടല്‍ മുറിയില്‍ 67 പെണ്‍കുട്ടികള്‍: ആള്‍ ദൈവത്തിന് ബന്ധമുണ്ടെന്ന് സംശയം

ജയ്പൂര്‍:രാജസ്ഥാനിലെ ഹോട്ടല്‍ മുറിയില്‍ അടച്ചിട്ട 67 പെണ്‍കുട്ടികളെ രക്ഷപെടുത്തിയ സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലിസ്. കഴിഞ്ഞ ആഴ്ചയിലാണ് രാജസ്ഥാനിലെ രാജ്‌സമന്ദ് ജില്ലയില്‍ ഹോട്ടലില്‍ അടച്ചിട്ട നിലയില്‍ കണ്ടെത്തിയ 67 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ രക്ഷപെടുത്തിയത്.സംഭവത്തില്‍ സ്വയംപ്രഖ്യാപിത ആള്‍ ദൈവമായ വിരേന്ദ്ര ദേവ് ദീക്ഷിതിന് പങ്കുണ്ടെന്നാണ് പോലീസ് നിരീക്ഷണം.സംസ്ഥാന ശിശു സംരക്ഷണ കമ്മിഷനും ഈ വിഷയത്തില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.5 മുതല്‍ 16 വയസ്സ് വരെയുള്ള നേപ്പാളില്‍ നിന്നും കൂടാതെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള പെണ്‍കുട്ടികളെയാണ് ഇവിടെ നി്ന്നും കണ്ടെത്തിയിരുന്നത്. കഴിഞ്ഞ ജൂലൈ നാലിന് സംസ്ഥാന പോലിസും ശിശു സംരക്ഷണ കമ്മിഷനും നടത്തിയ സംയുക്ത നടപടിയിലാണ് ഇവരെ പുറത്തെത്തിച്ചത്.പെണ്‍കുട്ടികളെ നിയമവിരുദ്ധമായി തടവിലിട്ട സംഘത്തിന് ആള്‍ദൈവമായ വിരേന്ദ്ര ദേവ് ദീക്ഷിതുമായി ബന്ധമുണ്ടൊയെന്ന് അന്വേഷിച്ച് വരികയാണെന്ന് പോലിസ് വ്യക്തമാക്കി.

RELATED STORIES

Share it
Top