ഹോട്ടല്‍ മുറിയില്‍ അടച്ചിട്ടതായും വെള്ളംപോലും തന്നില്ലെന്നും ഇരയുടെ മൊഴി

ന്യൂഡല്‍ഹി: ജില്ലാ അതികൃതര്‍ തന്നെയും കുടുംബത്തെയും ഹോട്ടല്‍ മുറിയില്‍ അടച്ചിട്ടതായും കുടിക്കാനുള്ള വെള്ളം പോലും ലഭ്യമാക്കിയില്ലെന്നും ഉന്നാവോ കുട്ടബലാല്‍സംഗത്തിനിരയായ യുവതി ആരോപിച്ചു. ബംഗ്മൗവില്‍ നിന്നുള്ള എംഎല്‍എയായ കുല്‍ദീപും സഹായികളും കഴിഞ്ഞ വര്‍ഷം തന്നെ പീഡനത്തിനിരയാക്കിയെന്നും  തന്റെ ആരോപണങ്ങള്‍ പോലിസ് അന്വേഷിച്ചില്ലെന്നും യുവതി പറയുന്നു.
തന്റെ പരാതി രേഖപ്പെടുത്തുമ്പോള്‍ കുല്‍ദീപിന്റെ പേരുള്‍പ്പെടുത്താന്‍ പോലിസ് വിസ്സമ്മതിച്ചതായും യുവതി പറഞ്ഞു. തനിക്ക്് നീതി ലഭ്യമാക്കണമെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെടുന്നതെന്നും യുവതി പറയുന്നു. ജില്ലാ മജിസ്‌ട്രേറ്റ് തന്നെ ഹോട്ടലില്‍ അടച്ചിട്ടിരിക്കുകയാണ്, അവര്‍ തനിക്ക്  വെള്ളം പോലും തരുന്നില്ല, കുറ്റവാളി ശിക്ഷിക്കപെടണമെന്ന് മാത്രമാണ് ആഗ്രഹമെന്നും യുവതി പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു.

RELATED STORIES

Share it
Top