ഹോട്ടല്‍ മാനേജരെ കബളിപ്പിച്ച് പണം തട്ടുന്നയാള്‍ കുടുങ്ങികാഞ്ഞിരപ്പള്ളി: നിരവധി ഹോട്ടലുകളില്‍ നിന്നു ഭക്ഷണം കഴിച്ച് കഴിഞ്ഞ് കടയുടമയോട് ബാക്കി തുക ആവശ്യപ്പെട്ട് വാങ്ങി മുങ്ങുന്നയാളെ സിസി കാമറയുടെ സഹായത്താല്‍ പിടികൂടി. ഇന്നലെ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ മൂന്ന് ഹോട്ടലുകളില്‍ നിന്ന് ഉച്ചയോടെ ഭക്ഷണം കഴിക്കാനത്തിയയാളാണ് കുടുങ്ങിയത്. നല്ല വസ്ത്രം ധരിച്ച് ഭക്ഷണം കഴിക്കാനെന്ന വ്യാജേന ഹോട്ടലിലെത്തി ഭക്ഷണം കഴിച്ച ശേഷം തിരക്കുള്ള സമയത്ത് കൗണ്ടറിലെത്തി 500 രുപ നല്‍കും. പിന്നീട് ബാക്കി വാങ്ങുന്ന രുപയില്‍ നിന്ന് 100ന്റെ നോട്ട് കടയുടമ അറിയാതെ പാന്റിന്റെ പോക്കറ്റില്‍ ഇടും. പിന്നീട് വീണ്ടും കടയുടമയോട് 100 രൂപ കുറവുണ്ടെന്നും ബാക്കി തരാന്‍ ആവശ്യപ്പെടും. തിരക്കായതിനാല്‍ കടയുടമ വീണ്ടും ബാക്കി കൊടുത്തെങ്കിലും കുറച്ചു കഴിഞ്ഞപ്പോള്‍ കടയുടമ സിസി ടിവി കാമറയുടെ റിക്കാര്‍ഡ് പരിശോധിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടത് മനസ്സിലായത്. ഇതേ സംഭവം ബസ് സ്റ്റാന്‍ഡിലുള്ള മറ്റു കടയുടമകള്‍ക്കും സംഭവിച്ചതോടെ ഇയാളെ നാട്ടുകാരും കടയുടയും അന്വേഷിച്ച് നടന്ന് കണ്ടു പിടിക്കുകയായിരുന്നു. ആദ്യം ഇയാള്‍ കുറ്റം സമ്മതിച്ചില്ലെങ്കിലും സിസി ടിവി കാമറ ദൃശ്യം കണ്ടതോടെ സമ്മതിക്കുകയായിരുന്നു. റാന്നി സ്വദേശിയായ ഇയാളുടെ പക്കല്‍ നിന്ന് ഐഡന്റ്റി കാര്‍ഡ് പിടിച്ചെടുത്തതോടെ ഇയാള്‍ കടയില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു

RELATED STORIES

Share it
Top