ഹോട്ടല്‍ ഭക്ഷണത്തിന് നികുതി : കേന്ദ്രസര്‍ക്കാര്‍ നടപടി ജനദ്രോഹമെന്ന്തൃശൂര്‍: 2017 ജൂലായ് 1 മുതല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ജിഎസ്ടി മുഖേനെ ഹോട്ടല്‍ ഭക്ഷണത്തിന് നികുതി ഈടാക്കുവാനുളള നീക്കം ജനവിരുദ്ധമാണെന്ന് കെഎച്ച്ആര്‍എ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ജി കെ പ്രകാശ് പ്രസ്താവിച്ചു. ജിഎസ്ടി നിലവില്‍ വരുമ്പോള്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് വിലകള്‍ കുറയുമെന്ന് പ്രചരിപ്പിക്കുന്നതിന് വിരുദ്ധമാണ്. ഹോട്ടലുകളിലെ ഭക്ഷണ വിലകള്‍ കുറക്കണമെന്ന് ആവശ്യപ്പെടുന്ന പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും ഹോട്ടല്‍ ഭക്ഷണത്തിന്മേല്‍ നികുതി കൊണ്ടുവരുന്നതിനെ എതിര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തില്‍ ഹോട്ടല്‍ ഭക്ഷണത്തിന് നിലവില്‍. 5% (1/2 ശതമാനം) കോമ്പൗണ്ടിങ്് നികുതിയാണ് നിലവിലുളളത്. അത് ഉപഭോക്താക്കളില്‍ നിന്നും ഈടാക്കാതെ ഹോട്ടലുടമകള്‍ തന്നെയാണ് അടച്ചുവരുന്നത്. പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ നടപ്പായാല്‍ ഹോട്ടല്‍ ഭക്ഷണത്തിന് ജൂലായ് 1 മുതല്‍ 5%, 12%, 18% നിരക്കില്‍ നികുതി ഉപഭോക്താക്കളില്‍ നിന്നും ഈടാക്കേണ്ടതായി വരുമെന്നും സംസ്ഥാന വര്‍ക്കിങ്് പ്രസിഡന്റ് പറഞ്ഞു. ആഹാര നകുതി ജിഎസ്ടി യില്‍ നിന്നും ഒഴിവാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍ദ്ദം ചെലുത്തണം. ജിഎസ്ടി ക്കെതിരെ കെഎച്ച്ആര്‍ എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെന്‍ട്രല്‍ എക്‌സൈസ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഈച്ചരത്ത് അദ്ധ്യക്ഷത വഹിച്ചു. കെഎച്ച്ആര്‍എ സംസ്ഥാന സെക്രട്ടറി സി ബിജുലാല്‍, എം ശ്രീകുമാര്‍, ഭാരതിയ ഉദേ്യാഗ വ്യാപാര മണ്ഡല്‍ ദേശീയ സെക്രട്ടറി ഡോ: എം ജയപ്രകാശ്, തൃശ്ശൂര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് സിഎ സലീം, എന്‍ കുമാരന്‍, ടി പിസലീം, അമ്പാടി ഉണ്ണികൃഷ്ണന്‍, എന്‍ കെ അശോക് കുമാര്‍, എം രജ്ജിത്ത് സംസാരിച്ചു.

RELATED STORIES

Share it
Top