ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യവകുപ്പിന്റെ മിന്നല്‍പ്പരിശോധന

നെടുങ്കണ്ടം: ഹോട്ടലുകളിലും, ബേക്കറികളിലും ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധന. പരിശോധനയില്‍ കണ്ടെത്തിയ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. ഇന്നലെ രാവിലെ 6.30നു ആരംഭിച്ച പരിശോധന ഉച്ചയോടെ അവസാനിച്ചു. എട്ടു സ്ഥാപനങ്ങള്‍ക്ക് നോട്ടീസും പിഴയുംചുമത്തി.
കല്‍കൂന്തലിനു സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടലിന്റെ പരിസരത്ത് സൂക്ഷിച്ചിരിക്കുന്ന ചിരട്ടയില്‍ കൊതുകു മുട്ടയിട്ട് വളരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാപനത്തിനു പിഴ ചുമത്തി. കാതുകിന്റെ കുത്താടി വളരുന്ന സാഹചര്യങ്ങള്‍ സൃഷ്ടിച്ചിരുന്നതും, വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്നതുമായ ഹോട്ടലുകള്‍, ബേക്കറികള്‍എന്നിവയ്ക്കാണ് പിഴ ചുമത്തിയത്.
നെടുങ്കണ്ടം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍പ്രസന്നകുമാര്‍ നേതൃത്വം നല്‍കിയ പരിശോധനയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായഹസ്സിം,ബിജുകുമാര്‍ ,ശശി പ്രസാദ്, മഞ്ജു എന്നിവര്‍ പങ്കെടുത്തു. വിവിധസ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ നിന്നായി 3500 രൂപ പിഴ ഈടാക്കിയതായിആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

RELATED STORIES

Share it
Top