ഹോട്ടലില്‍ തീപ്പിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

കഴക്കൂട്ടം: ടെക്‌നോപാര്‍ക്കിന് സമീപം ദേശീയപാത ആറ്റിന്‍കുഴിയില്‍ ബൈപാസ് റോഡിന് അരികില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ തീപ്പിടിത്തം. ഹോട്ടലിന്റെ രണ്ടാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. കംപ്യൂട്ടറും എസി യൂനിറ്റും ഫര്‍ണീച്ചറുകളും കത്തിനശിച്ചു.
ഇന്നലെ രാവിലെ 10 ഓടെയാണ് സംഭവം. കെട്ടിടത്തിന്റെ ഉള്ളില്‍ നിന്നു തീയും പുകയും ഉയരുന്നതുകണ്ട് സമീപത്തുള്ളവരാണ് ഫയര്‍ഫോഴ്‌സിനെ അറിയിച്ചത്. കഴക്കൂട്ടം, ചാക്ക ഫയര്‍ഫോഴ്‌സ് എത്തി ഒരു മണിക്കൂര്‍ കൊണ്ടാണ് തീയണച്ചത്. ഞയറാഴ്ച ഹോട്ടല്‍ അവധി ആയതിനാല്‍ ജീവനക്കാരാരുമില്ലായിരുന്നു.
തിരുവനന്തപുരം സ്വദേശി ഫൈസിന്റെ ഉടമസ്ഥതയിലുള്ള ടേ വന്‍ കഫേ എന്ന ഹോട്ടലാണ് അഗ്‌നിക്കിരയായത്. ഷോട്ട് സര്‍ക്യൂട്ട് കാരണമാണ് തീപ്പിടിത്തമുണ്ടായതെന്ന് പോലിസ് അറിയിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടെന്ന് കഴക്കൂട്ടം പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top