ഹോട്ടലില്‍ കഞ്ചാവ് വില്‍പന; ഉടമ അറസ്റ്റില്‍

താമരശ്ശേരി: ഹോട്ടലിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്തിയയാളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കട്ടിപ്പാറ പൂലോട് ചക്കിട്ടമ്മല്‍ ഹുസ്സൈന്‍(55) ആണ് പിടിയിലായത്.
125 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്നും പിടിച്ചെടുത്തു. കാരാടി പതിനെട്ടാം മൈലില്‍ പുതുതായി ആരംഭിച്ച സിയാന്‍ ഹോട്ടലില്‍ കഞ്ചാവ് വില്‍പ്പന നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് താമരശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി ജി കുര്യാക്കോസ്, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സദാനന്ദന്‍, പ്രിവന്റീവ് ഓഫീസര്‍ സജീവ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുരേഷ് ബാബു, നൗഫല്‍ എന്നിവരടങ്ങിയ സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
നേരത്തെ വയനാട്ടില്‍ കഞ്ചാവുമായി പിടിയിലായി റിമാന്റിലായിരുന്ന ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങി താമരശ്ശേരിയില്‍ ഹോട്ടല്‍ ആരംഭിക്കുകയായിരുന്നുവെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. പ്രതിയെ ഇന്ന് താമരശ്ശേരി കോടതിയില്‍ ഹാജരാക്കും.

RELATED STORIES

Share it
Top