ഹോട്ടലിലെ കക്കൂസ് മാലിന്യം പുഴയിലേക്ക് : ജീവനക്കാര്‍ക്കെതിരേ കേസ്‌തൊടുപുഴ: അര്‍ധരാത്രിയില്‍ തൊടുപുഴയാറ്റിലേയ്ക്ക് കക്കൂസ് മാലിന്യം ഒഴുക്കിയ ജീവനക്കാരെ പോലിസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴ കെഎസ്ആര്‍ടിസി ബസ് ഡിപ്പോയ്ക്ക് സമീപത്തെ പേള്‍ റോയല്‍ ഹോട്ടലില്‍ നിന്നാണ് മോട്ടോര്‍ ഉപയോഗിച്ച് തൊടുപുഴ ആറ്റിലേയ്ക്ക് കക്കൂസ് മാലിന്യം തള്ളിയതെന്ന് തൊടുപുഴ സിഐ എന്‍ ജി ശ്രീമോന്‍ പറഞ്ഞു. ബുധനാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം.അസഹനീയമായ ദുര്‍ഗന്ധം ശ്രദ്ധയില്‍പ്പെട്ട പരിസരവാസികളാണ് ഇക്കാര്യം പോലിസിനെ അറിയിച്ചത്. പോലിസ് എത്തുന്നതറിഞ്ഞ് മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്നത് ഹോട്ടല്‍ ജീവനക്കാര്‍ നിര്‍ത്തിവച്ചു. പോലിസ് എത്തുമ്പോള്‍ പ്രദേശമാകെ ദുര്‍ഗന്ധമായിരുന്നു. മാലിന്യം തള്ളിയത് സ്ഥിരീകരിച്ച പോലിസ് അധികാരികള്‍ ഹോട്ടല്‍ മാനേജരെയും ജ ീവനക്കാരനെയും കസ്റ്റഡിയില്‍ എടുത്തു. പിന്നീട് പുലര്‍ച്ചയോടെ പ്രതികളെ ജാമ്യത്തി ല്‍ വിട്ടു. ഇവര്‍ക്കെതിരെ പുഴ മലിനമാക്കിയതിന് കേസെടുത്തു.

RELATED STORIES

Share it
Top