ഹോട്ടലിന് ബാര്‍ ലൈസന്‍സ് അനുവദിച്ചതിനെതിരേ നഗരസഭ

ഫറോക്ക് : മൊണാര്‍ക് ഹോട്ടലിനു ബാര്‍ ലൈസന്‍സ് അനുവദിച്ചതിനെതിരെ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയം ഐക്യകണ്‌ഠേന പാസായി. സ്‌കൂള്‍, ആശുപത്രി എന്നിവയക്ക് സമീപത്തു പ്രവര്‍ത്തിക്കുന്ന ഹോട്ടലിനു ഇടതു സര്‍ക്കാര്‍ അനുവദിച്ച ബാര്‍ ലൈസന്‍സ് റദ്ദാക്കണമെന്നു ആവശ്യപ്പെട്ട യുഡിഎഫ് കൊണ്ടുവന്ന പ്രമേയത്തെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും അനുകൂലിച്ചു.സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ നടന്നുപോകുന്ന പാതയോരത്ത് ബാര്‍ അനുവദിച്ചത് ഗുരുതര ക്രമസമധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഫറോക്കിന്റെ സമധാന അന്തരീക്ഷം തകര്‍ക്കാനിടയാക്കുമെന്നതിനാല്‍ ഹോട്ടിലിനു അനുവദിച്ച ബാര്‍ ലൈസന്‍സ് റദ്ദാക്കണമെന്നു പ്രമേയം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. എട്ടാം ഡിവിഷന്‍ കൌണ്‍സിലര്‍ മമ്മു വേങ്ങാട്ട് കൊണ്ടുന്ന പ്രമേയത്തിനു ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ ടി നുസറത്ത് പിന്താങ്ങി. ഇന്നു വൈകിട്ടു മൂന്നിനു യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഹോട്ടലിനു മുമ്പില്‍ ധര്‍ണ നടത്തും.

RELATED STORIES

Share it
Top